
തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ നേതുത്വത്തിൽ മന്ത്രിമാർ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന പര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും വഹിക്കാന്‍ നിർദേശം. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് മണ്ഡലങ്ങളിൽ ബഹുജന സദസ് നടത്തുക.
സെപ്റ്റംബർ 27ന് പൊതുഭരണ വകുപ്പാണ് പണം ചെലവഴിക്കുന്നതിന് സഹകരണ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അനുവാദം നൽകണമെന്ന് നിർദേശമുണ്ട്. ഈ മാസം മൂന്നിനു സഹകരണ റജിസ്ട്രാർ അനുമതി നൽകി. പര്യടനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കും തുക ചെലവഴിക്കാൻ അനുമതി നൽകി ഉത്തരവായി.