അവയവക്കടത്ത്; വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശിയെ പൊലീസ് പിടികൂടി

ടെഹ്റാനിൽ പോയി അവയവ വിൽപ്പന നടത്തിയ ശേഷം ഇ‍യാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു
organ mafia case one arrested
organ mafia case one arrested

കൊച്ചി: അവയവക്കടത്തു കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പിടികൂടി പൊലീസ്. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ നിന്നും മുൻപ് ഇയാളെ കസ്റ്റഡിയിലേടുക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

ടെഹ്റാനിൽ പോയി അവയവ വിൽപ്പന നടത്തിയ ശേഷം ഇ‍യാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യം തീരുമാനിച്ചി്ടടില്ലെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com