അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ

പ്രതിയെ ആലുവയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു
സാബിത്ത് നാസർ
സാബിത്ത് നാസർ

കൊച്ചി: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പൊലീസ് പിടിയിൽ. കേരള പൊലീസിന്‍റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ബല്ലം കൊണ്ട രാമപ്രസാദെന്ന ആളാണ് പിടിയിലായത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്നതിന്‍റെ കേന്ദ്രം ഹൈദരാബാദാണെന്നും അവിടെയുള്ള ആളാണ് മുഖ്യകണ്ണിയെന്നും കേസിൽ മുൻപ് അറസ്റ്റിലായ സാബിത്ത് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ ആലുവയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. ഹൈദരാബാദും ബം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com