രണ്ടും രണ്ട് സഭയെങ്കിൽ പള്ളിയടക്കമുള്ളവ തിരികെ നൽകണം; യാക്കോബായ സഭയോട് ഓർത്തഡോക്സ് സഭ

ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്കയായി വാഴിക്കുന്നതിനെതിരെയാണ് നിലവിലെ യാക്കോബായ-ഓർത്ത‍ഡോക്സ് തർക്കം
orthodox against jacobite sabha

രണ്ടും രണ്ട് സഭയെങ്കിൽ പള്ളിയടക്കമുള്ളവ തിരികെ നൽകണം; യാക്കോബായ സഭയോട് ഓർത്തഡോക്സ് സഭ

Updated on

തിരുവനന്തപുരം: പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യാക്കോബായ സഭക്കെതിരേ വിമർശനവുമായി വീണ്ടും ഓർത്തഡോക്സ് സഭ. രണ്ടും വ്യത്യസ്ത സഭകളാണെന്ന യാക്കോബായ സഭാ നിലപാടിനെതിരേയാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം.

ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്കയായി വാഴിക്കുന്നതിനെതിരെയാണ് നിലവിലെ യാക്കോബായ ഓർത്ത‍ഡോക്സ് തർക്കം. രണ്ടും 2 സഭകളാണെങ്കിൽ പള്ളിയടക്കമുള്ള ഭൗതിക സൗകര്യങ്ങൾ യാക്കോബായ സഭ വിഭാഗം തിരികെ നൽകണമെന്നും ഓർത്തഡോക്സ് സഭ പറയഞ്ഞു.

പുതിയ കാതോലിക്കയെ വാഴിക്കാനുള്ള തീരുമാനം സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നാണ് ഓർത്തഡോക്സ് സഭയുടെ പക്ഷം. മലങ്കര സഭയിലെ സമാധാനത്തിന് പാത്രയർക്കീസ് തുരങ്കം വയ്ക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് വിദേശ പൗരനായ പാത്രയാർക്കീസിന്‍റെ ശ്രമമെന്നും അതിന് കുടപിടിച്ചാണ് സർക്കാർ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ലെബനനിലേക്ക് പോവുന്നതെന്നും ഓർത്തഡോക്സ് സഭ ആരോപിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com