തദ്ദേശ തെരഞ്ഞെടുപ്പ്: സഭയ്ക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കി വിശ്വാസികൾ വോട്ട് ചെയ്യുമെന്ന് ഓർത്തഡോക്സ് സഭ

''സഭാതർക്ക കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സഭയുടെ നിലപാട്''
Orthodox Church says believers will vote, understanding the difficulties faced by the church in the election

ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്ത

Updated on

കോട്ടയം: ഓർത്തഡോക്സ് സഭയ്ക്കുണ്ടായ ബുദ്ധിമുട്ടുകൾ സഭാ വിശ്വാസികൾ മനസിലാക്കി തന്നെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓർത്തോഡോക്സ് സഭാ മെത്രാപോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്ത.

സഭയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടില്ല. അർഹതപ്പെട്ട ആളുകൾക്ക് എല്ലാ പാർട്ടികളും സീറ്റ് നൽകിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. തിരിച്ചറിവ് ഉള്ളവരാണ് വിശ്വസികൾ. അതനുസരിച്ച് അവർ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭാതർക്ക കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സഭയുടെ നിലപാട്. അതിൽ മാറ്റമില്ല. എന്നാൽ വിട്ടുവീഴ്ചയ്ക്കും സമവായത്തിനും സഭ അന്നും ഇന്നും തയാറാണ്. ആറ് പള്ളികളുടെ വിധി പുറത്ത് വരാനുണ്ട്. അതിനു ശേഷം ചർച്ചകൾ സജീവമാകുമെന്നും മെത്രാപോലീത്ത പറഞ്ഞു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സഭാ മക്കൾ അതനുസരിച്ച് പ്രവർത്തിക്കും. വന്യമൃഗ ശല്യം റബർവില തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഇലക്ഷനിൽ പ്രതിഫലിക്കുമെന്നും സഭാ നേതാക്കൾ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com