'അള മുട്ടിയാൽ ചേരയും കടിക്കും'; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ

ആട്ടിൻതോലിട്ട ചെന്നായ പദപ്രയോഗം ആരെ ഉദേശിച്ചാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം
'അള മുട്ടിയാൽ ചേരയും കടിക്കും'; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചകതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. തർക്ക വിഷയങ്ങളിൽ നിഷ്ചക്ഷത പാലിക്കേണ്ട മുഖ്യമന്ത്രി ഒരു വിഭാഗത്തിനെ അനുകൂലിക്കുന്നത് ശരിയല്ലെന്ന് സഭ ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും വാർത്തക്കുറുപ്പിൽ സഭ വിമർശിക്കുന്നുണ്ട്.

ആട്ടിൻതോലിട്ട ചെന്നായ പദപ്രയോഗം ആരെ ഉദേശിച്ചാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. അദ്ദേഹത്തിന്‍റെ പ്രസ്താവന കലാപ ആഹ്വാനത്തിനുള്ള ശ്രമമായി വ്യാഖിനിച്ചാൽ തെറ്റ് പറയാനാകില്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുത്തൻകുരിശ് യാക്കോബായ സുറിയാനി സഭയുടെ പരിപാടിയിൽ മുഖമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് വിമർശനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com