
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള ഹൈക്കോടതിവിധി സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. 6 ദേവാലയങ്ങൾ 1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്നതിനുള്ള പൊലീസ് സംരക്ഷണമാണു ഹൈക്കോടതി ഉറപ്പാക്കിയത്.
കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കി ശാശ്വത സമാധാനത്തിനുള്ള സഹകരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.