

യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് |
കോട്ടയം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരേ വിമർശനവുമായി ഓർത്തഡോക്സ് സഭ. എംപിമാര്‍ മുഖ്യമന്ത്രിമാര്‍ ആകുന്നതില്‍ നിയമതടസമില്ല.
എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ബഹളംനടക്കുന്ന കാഴ്ച കാണുന്നുണ്ട്. അത് ശരിയാണെങ്കിൽ, മലയാളത്തിലൊരു പഴഞ്ചൊല്ലുണ്ട്. ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്. അതേ അവസ്ഥയാണ് ഇപ്പോഴുള്ളത്. ജയിപ്പിച്ചു എന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങളുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.