

കോട്ടയം: ബിജെപിയിൽ അംഗത്വമെടുത്ത വൈദികനെതിരേ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയായിരുന്ന ഫാ. ഷൈജു കുര്യനെ ചുമതലകളിൽ നിന്നും നീക്കി. ഫാ. ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം. ഓർത്തഡോക്സ് സഭ നിയോഗിക്കുന്ന കമ്മീഷൻ പരാതി അന്വേഷിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിനെതിരെ വൻതോതിൽ വിമർശനം ഉയർന്നിരുന്നു. ഇതേതുടർന്ന് വ്യാപകമായ പരാതികൾ ഷൈജുവിനെതിരേ ഉയർന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ചേർന്ന നിലയ്ക്കൽ ഭദ്രാസന കൗൺസിലിന്‍റെ തീരുമാനം. ഭദ്രാസനത്തിലെ എല്ലാ ചുമതലകളിൽനിന്നും ഷൈജുവിനെ നീക്കി.