നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല, അന്വേഷണം

സ്ട്രോങ് റൂമിൽ നിന്നാണ് കൊമ്പുകൾ കാണാതായത്
 otc hamunan temple thiruvabharanam missing

നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല, അന്വേഷണം

Updated on

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനു സമീപത്തെ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണമായ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാനില്ല. സ്ട്രോങ് റൂമിൽ നിന്നാണ് കൊമ്പുകൾ കാണാതായത്. ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ നിർദേശിച്ചു.

വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിലാണ് ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. ഈ മാസം 9നു പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചുമതലയേറ്റതിനെത്തുടർന്ന് സ്ട്രോങ് റൂമിലെ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങൾ പരിശോധിച്ചപ്പോഴാണു കൊമ്പുകൾ നഷ്ടപ്പെട്ടതായി അറിയുന്നത്.

1992ൽ ഒരു ഭക്തൻ നടയ്ക്കു വച്ചതാണു വെള്ളിക്കൊമ്പുകൾ. കൊമ്പുകളിൽ 12 വീതം നീലക്കല്ലുകൾ പതിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ആർ. രജിലാലിന്റെ നേതൃത്വത്തിൽ 28ന് സ്ട്രോങ് റൂം തുറന്നു പരിശോധന നടത്തും.

logo
Metro Vaartha
www.metrovaartha.com