കോട്ടയം: ചങ്ങനാശേരിയില്‍ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങന്നൂര്‍ ദേവസ്വം ബോര്‍ഡ് വാച്ചര്‍ ഉണ്ണികൃഷ്ണന്‍ നായരാണ് (46) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ ദേവസ്വം മുന്‍ കാരാഴ്മ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്രാളിക്കാവ് പൂരത്തിന് പോയി മടങ്ങവെയാണ് ഇരുവരും അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി ജ്യൂസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ ചങ്ങനാശേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.