30 പേരെ കയറ്റാവുന്ന ബോട്ടിൽ 68 പേർ: ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു

തോമസ് ചാണ്ടിയുടെ എബനസർ എന്ന ബോട്ടാണ് അനധികൃതമായി ആളുകളെ കുത്തി നിറച്ച് യാത്ര ചെയ്‌തത്
30 പേരെ കയറ്റാവുന്ന ബോട്ടിൽ 68 പേർ: ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു
Updated on

ആലപ്പുഴ: അമിതമായി ആളുകളെ കുത്തി നിറച്ച് യാത്ര ചെയ്ത ബോട്ട് കസ്റ്റഡിയിലെടുത്തു. എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണിതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

30 പേരെ കയറ്റാവുന്ന ബോട്ടിൽ 68 പേരാണ് ഉണ്ടായിരുന്നത്. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com