ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ധർമശാലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം
oxygen cylinder falls from moving lorry kills man in kannur

ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Updated on: 

കണ്ണൂര്‍: പാപ്പിനിശേരി ദേശിയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി ജീവനക്കാരന്‍ ശ്രീജിത്താണ് (47) മരിച്ചത്. ധർമശാലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീ ജിത്തിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

യാതൊരു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് ഭാരമുള്ള സിലിണ്ടറുമായി ലോറി സഞ്ചരിച്ചതെന്ന് ആരോപണമുണ്ട്. അപകടമുണ്ടാക്കിയ ലോറി വളപട്ടണം പൊലീസ് പിടികൂടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com