oyoor child missing case reopened
ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണ അപേക്ഷ സമർപ്പിച്ചത്
Published on

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണച്ചിന് അനുമതി. ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേക്ഷണ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി സ്വീകരിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി അനിതകുമാരിക്ക് കോടതി ജാമ്യം നല്‍കി. ഒന്നാം പ്രതി പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.

ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണ അപേക്ഷ സമർപ്പിച്ചത്. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് പ്രതികള്‍. ഇതില്‍ അനുപമയ്ക്കും അനിതകുമാരിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തട്ടി്കകൊണ്ടു പോയ സംഭവത്തിൽ 4 പ്രതികളുണ്ടെന്ന് ഒയൂരിലെ കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടിരുന്നു. പെൺകുട്ടിയുടെ സഹോദരൻ വാഹനത്തിൽ 4 പേരുണ്ടെന്നാണ് പറഞ്ഞിരുന്നു വെന്നും എന്നാൽ പൊലീസത് അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംശയ ദൂരീകരണത്തിനായാണ് കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന് അപേക്ഷ നൽകിയത്.

logo
Metro Vaartha
www.metrovaartha.com