''ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി''; തൃശൂര്‍ എംഎല്‍എയുടെ പോസ്റ്റ് വിവാദത്തില്‍

''കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക''
പി. ബാലചന്ദ്രൻ
പി. ബാലചന്ദ്രൻ

തൃശൂർ: രാമായണത്തെക്കുറിച്ചുള്ള സിപിഎം നേതാവും എംഎൽഎയുമായ പി. ബാലചന്ദ്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദത്തിൽ. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമർശനം ശക്തമായതോടെ ബാലചന്ദ്രൻ അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് അഡ്വ കെ.കെ. അനീഷ് കുമാർ വിമർശനവുമായെത്തി.

പി. ബാലചന്ദ്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. 'രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ

പി. ബാലചന്ദ്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് (screen shot) | അനീഷ് കുമാറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്
പി. ബാലചന്ദ്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് (screen shot) | അനീഷ് കുമാറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

അഡ്വ കെ.കെ. അനീഷ് കുമാറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തൃശ്ശൂർ MLA സിപിഐ നേതാവ് പി ബാലചന്ദ്രന്‍റെ ഈ fb പോസ്റ്റ് എല്ലാവരും ഒന്ന് വായിക്കേണ്ടത് തന്നെയാണ്. കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക...? മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി...! സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികൾ പിന്തുണയ്ക്കാനുണ്ടെങ്കിൽ എന്തുമാവാമെന്ന ധാർഷ്ഠ്യം....!

ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവന്‍റെ പാർട്ടിയേയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ...

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com