p jayarajan about manu thomas allegations
manu thomas | p jayarajan

''മൗനം വിദ്വാന് ഭൂഷണം''; മനു തോമസിന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് പി. ജയരാജൻ

സ്വർണക്കടത്തും ഗുണ്ടാ ബന്ധവുമടക്കമുള്ള കാര്യങ്ങളിൽ പാർട്ടി ബന്ധമുണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് മനു തോമസ് പാർട്ടിക്കെതിരേ ഉന്നയിച്ചത്
Published on

തിരുവനന്തപുരം: മനു തോമസിന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. മനു തോമസിന്‍റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മൗനം വിദ്വാന് ഭൂഷണം എന്നായിരുന്നു പി. ജയരാജന്‍റെ മറുപടി. വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നില്ല. പി. ജയരാജനോട് ചോദിക്കൂ എന്നായിരുന്നു മറുപടി.

പാർട്ടിക്കും പി. ജയരാജനുമെതിരേ രൂക്ഷമായ ആരോപണങ്ങളാണ് സിപിഎം വിട്ട മനു തോമസ് ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സിപിഎം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

സ്വർണക്കടത്തും ഗുണ്ടാ ബന്ധവുമടക്കമുള്ള കാര്യങ്ങളിൽ പാർട്ടി ബന്ധമുണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് മനു തോമസ് പാർട്ടിക്കെതിരേ ഉന്നയിച്ചത്. ഫെയ്സ് ബുക്കിലൂടെയായിരുന്നു ആരോപണം. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്നും കണ്ണൂരിൽ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്നും സംഘടനാ ബന്ധങ്ങൾ ചിലർ തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മനു തോമസ് പറഞ്ഞിരുന്നു. പാർട്ടിക്കെതിരേ ഇത്രവലിയ ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഇക്കാര്യത്തിൽ ഒരു നേതാക്കളും പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

logo
Metro Vaartha
www.metrovaartha.com