

തിരുവനന്തപുരം : മിത്ത് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നു പറയാനില്ലെന്നും സിപിഎമ്മിന്‍റെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സുകുമാരൻ നായരുടെ പൊട്ട് വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അതിനു താഴെ മൂക്കിൽ വച്ചിരിക്കുന്ന കണ്ണട ശാസ്ത്രത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു അദ്ദേത്തിന്‍റെ പരിഹസിച്ചു.
സുകുമാരൻ നായർ മൈക്കിൽ പ്രസംഗിക്കുന്നു. മൈക്ക് ശാസ്ത്രപുരോഗതിയുടെ ഭാഗമാണ്. ഗണപതി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണത്തിൽ പറഞ്ഞിട്ടുണ്ടോയെന്നും അങ്ങനെയെങ്കിൽ വിശ്വാസത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് മോദിയാല്ലെയെന്നും പി. ജയരാജൻ ചോദിച്ചു.