''സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുന്നു''; പി. ജയരാജൻ

പൗരപ്രമുഖൻമാർ എന്ന ആക്ഷേപം തന്നെ നവകേരളത്തിനെ അപമാനിക്കുന്നതാണ്
പി. ജയരാജൻ
പി. ജയരാജൻfile

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന് ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ. ബോർഡിനു കിട്ടേണ്ടത് ഫണ്ട് കുടിശികയാണെന്നും സർക്കാർ അത് വേഗം തന്നെ തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണ്. പൗരപ്രമുഖൻമാർ എന്ന ആക്ഷേപം തന്നെ നവകേരളത്തിനെ അപമാനിക്കുന്നതാണ്. പിണറായി വിജയൻ മികച്ച സുരക്ഷ വേണ്ട വ്യക്തിയാണ്. നവകേരള സദസിനെ അനാവശ്യമായി എതിർക്കുകയാണ് ചിലരെന്നും നവകേരളത്തിനെതിരേ സങ്കുചിത രാഷ്ട്രീയ കൂട്ട് കെട്ട് സജീവമാണെന്നും ജയരാജൻ പറ‍ഞ്ഞു.

കണ്ണൂർ വിസി മികച്ച ചരിത്രകാരനാണ്. ബാക്കി കാര്യങ്ങൾ വിധി പഠിച്ചിട്ട് പ്രതികരിക്കുമെന്നും പി.ജയരാജൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com