'വല‍്യ ഡെക്കറേഷൻ ഒന്നും വേണ്ട, സുധാമണി'; അമൃതാനന്ദമയിയെ ആദരിച്ചതിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി. ജയരാജന്‍റെ മകൻ

സർക്കാർ നടപടിക്കെതിരേ സിപിഎം അണികളിൽ നിന്നും തന്നെയാണ് വിമർശനം ഉണ്ടായിരിക്കുന്നത്
p. jayarajan son against government honours mata amritanandamayi

ജയിൻ രാജ്

Updated on

കണ്ണൂർ: മാതാ അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പി. ജയരാജന്‍റെ മകൻ ജെയിൻ രാജ്. 'വല‍്യ ഡെക്കറേഷൻ ഒന്നും വേണ്ട, സുധാമണി' എന്നായിരുന്നു ജെയിൻ രാജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സർക്കാർ നടപടിക്കെതിരേ സിപിഎം അണികളിൽ നിന്നും തന്നെയാണ് വിമർശനം ഉണ്ടായിരിക്കുന്നത്.

ഐക‍്യരാഷ്ട്രസഭയിൽ സംസാരിച്ചതിന്‍റെ 25-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സംസ്ഥാന സർക്കാർ അമൃതാനന്ദമയിയെ കഴിഞ്ഞ ദിവസം ആദരിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു സർക്കാരിനു വേണ്ടി ആദരം സമർപ്പിച്ചത്. ഇതിനു പിന്നാലെ മന്ത്രിക്കെതിരേ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ‍്യമങ്ങളിൽ ഉയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com