പി.കെ.ജി. നമ്പ്യാർ അന്തരിച്ചു

സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നടക്കും
പി.കെ.ജി. നമ്പ്യാർ അന്തരിച്ചു

പാലക്കാട്: പ്രശസ്ത കലാകാരൻ ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറേ കൊച്ചാമ്പിള്ളി മഠത്തിൽ പി.കെ.ജി. നമ്പ്യർ അന്തരിച്ചു. 93 വയസായിരുന്നു. കൂടിയാട്ടം, ചാക്യാർക്കൂത്ത് ,പാഠകം എന്നീ കലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് . പ്രശസ്ത രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്ന മണി മാധവ ചാക്യാരുടെ മകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com