''ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കും, യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം സഹകരിക്കും'', പി. മോഹനൻ

''ലീഗിനെക്കുറിച്ച് ഉണ്ടായിരുന്ന പഴയ നിലപാടെല്ലാം മാറി, ലീഗും സിപിഎമ്മും തമ്മിലുള്ള മുന്നണി ബന്ധമായിട്ട് ഇതിനെ കാണേണ്ടതില്ല''
P Mohanan
P Mohanan

കോഴിക്കോട്: മുസ്ലീം ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ലീഗിന്‍റേത് സാങ്കേതിക ബുദ്ധിമുട്ടു മാത്രമാണെന്നും യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങൾ മറികട്കകാൻ പറ്റുന്ന കാല്തത് ലീഗ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെക്കുറിച്ച് ഉണ്ടായിരുന്ന പഴയ നിലപാടെല്ലാം മാറി, ലീഗും സിപിഎമ്മും തമ്മിലുള്ള മുന്നണി ബന്ധമായിട്ട് ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും പലസ്തീൻ ജനതയ്ക്ക് പരമാധികാര രാഷ്ട്രം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അവിടത്തെ യുദ്ധം അവസാനിപ്പിച്ച് പലസ്തീൻ ജനതയെ സംരക്ഷിക്കണം. ഇതിൽ സമാനമനസ്കരുമായി ഞങ്ങൾ കൈകൊടുക്കുമെന്നും പി. മോഹനൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com