
പി.പി. തങ്കച്ചൻ
കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. 1982, 1987, 1991സ 1996 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1995 മുതൽ 1996 വരെ കൃഷി മന്ത്രിയായും 1987-91 കാലഘട്ടത്തിൽ പ്രതിപക്ഷ ചീഫ് വിപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1991 മുതൽ 1995വലെ സ്പീക്കറുടെ പദവി വഹിച്ചിരുന്നു. 2004ൽ കെപിസിസി അധ്യക്ഷസ്ഥാനവും ലഭിച്ചു. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു.
അങ്കമാലി നായത്തോട് പൈനാടത്ത് ഫാ. പൗലോസിന്‍റെ മകനായി 1989 ജൂലൈ 29നാണ് പിറന്നത്. നിയമപഠനത്തിനു ശേഷം അഭിഭാഷകനായി ജോലി ജചെയ്തിരുന്നു. പെരുമ്പാവൂർ നഗരസഭാംഗമായാണ് രാഷ്ടീയത്തിൽ സജീവമായത്. 1968 മുതൽ 1980 വരെയും പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു.
ഭാര്യ പരേതയായ തങ്കമ്മ. മക്കൾ ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ, മരുമക്കൾ ഡോ. സാമുവൽ കോളി, ഡോ. തോമസ് കുര്യൻ, സെമിന വർഗീസ്. സംസ്കാരം ശനിയാഴ്ച പെരുമ്പാവൂരിൽ.