കെഎസ്ഇബിയുടെ വാഴവെട്ട് നീതീകരിക്കാനാവാത്ത നടപടി: പി പ്രസാദ്

വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കണമെന്നും കൃഷിമന്ത്രി പറഞ്ഞു
പി. പ്രസാദ്
പി. പ്രസാദ്
Updated on

തൃശൂർ: തൃശൂരിലെ പുതുക്കാട് പാഴായിൽ കെഎസ്ഇബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. കെഎസ്ഇബിയുടേത് നീതീകരിക്കാനാവാത്ത നടപടിയെന്ന് മന്ത്രി പ്രതികരിച്ചു. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കണമെന്നും കൃഷിമന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ലാഘവത്തോടെയാണ് ഉദ്യോഗസ്ഥർ വാഴ വെട്ടിനശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

തൃശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്‍റെ വാഴയാണ് കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്നു കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. നാലേക്കറിൽ വാഴകൃഷി നടത്തുന്ന കർഷകനായ മനോജ് ചൊവ്വാഴ്ച വൈകിട്ട് വാഴത്തോട്ടത്തിലെത്തിയപ്പോഴാണ് വാഴ വെട്ടി നശിപ്പിച്ച നിലയിൽ കാണുന്നത്. എട്ടോളം വാഴകളാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചിരിക്കുന്നത്. കുലച്ച വാഴകളും വെട്ടി നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com