തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നോർത്ത് സാന്‍റ്വിച്ച് ബ്ലോക്കിലുണ്ടായ തീപിടുത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഇ ഫയലുകളാണ് ഓഫീസിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായത്. നോർത്ത് സാന്‍റ്വിച്ച് ബ്ലോക്കിൽ മൂന്നാം നിലയിലുള്ള മന്ത്രി പി രാജീവിന്‍റെ ഓഫീസിന് സമീപമാണ് തീപിടിച്ചത്. രണ്ട് യൂണ്റ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു.