ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

സംസ്ഥാന സർക്കാരിന് നഷ്ടമില്ലെന്ന വാദം തെറ്റാണെന്നും രാജീവ് പറഞ്ഞു
p. rajeev response in cm and udf ministers foreign trip

വി.ഡി. സതീശൻ, പി. രാജീവ്

Updated on

കൊച്ചി: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെയും മുഖ‍്യമന്ത്രിയുടെയും വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. രാജീവ്. മുഖ‍്യമന്ത്രിയുടെ യാത്രാ അങ്ങേയറ്റം ദുരൂഹമാണെന്നാണ് രാജീവ് പറയുന്നത്. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാരിന് നഷ്ടമില്ലെന്ന വാദം തെറ്റാണെന്നു പറഞ്ഞ അദ്ദേഹം വൈദ‍്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര‍്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലെ എന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകൾ മന്ത്രിമാർ തുടരുകയാണെന്നും ഇത് ജനങ്ങളുടെ സർക്കാരല്ല മുതലാളിമാരുടെ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com