ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും; പാലക്കാട് വിജയം ഉറപ്പെന്ന് ആവർത്തിച്ച് പി. സരിൻ

നഗരസഭയിൽ ബിജെപി ലീഡ് ചെയ്യും. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫായിരിക്കും
p sarin about palakkad by election vote counting
പി. സരിൻfile image
Updated on

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി. സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നതെന്നും ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടും. ഈ ട്രന്‍റ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.

നഗരസഭയിൽ ബിജെപി ലീഡ് ചെയ്യും. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫായിരിക്കും. നഗരസഭയിൽ 1,500 വോട്ടിന് യുഡിഎഫിന്‍റെ പുറകിൽ പോയാലും പിരിയാരി എണ്ണിക്കഴിയുമ്പോൾ ഇടതുമുന്നണി ജയിക്കും. 179, 180 മെഷീനുകളിലെ ലീഡിൽ ജയിക്കും. ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചുനിൽക്കും, 10 വരെ നിലനിൽക്കും. അവസാനം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com