'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകർച്ചയ്ക്കു കാരണം പ്രതിപക്ഷ നേതാവ്; പാർട്ടിയെ കീഴാള സംസ്കാരത്തിലെത്തിച്ചു': പി. സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ വളര്‍ന്നു വരുന്ന ഒരു കുട്ടിയെന്ന് വി.ഡി. സതീശന്‍
p sarin criticize vd satheesan and congress party by election palakkad
p sarinfile
Updated on

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും തുറന്നടിച്ച് പി. സരിൻ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ:പതനത്തിന് കാരണം വി.ഡി. സതീശനെന്നും പാര്‍ട്ടിയെ വി.ഡി. സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി. സരിൻ വിമർശിച്ചു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി. സരിൻ പറഞ്ഞു.

സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും ഇവിടെ ഒരു സംവിധാനമില്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയെകൊണ്ടുപോയ രീതി മാറി. ഉടമ-അടിമ ബന്ധത്തിലേക്കും കീഴള സംസ്കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. താനാണ് പാര്‍ട്ടിയെന്നാണ് സതീശന്‍റെ നിലപാട്. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സതീശന്‍റെ നീക്കം. അതിന് വേണ്ടിയാണ് ഷാഫി പറമ്പിലിനെ വടകരയ്ക്ക് വിട്ടത്.

2021 നിയമ സഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ ആസ്വഭാവികത ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നല്ല സുഹൃത്താണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വളര്‍ന്നു വരുന്ന ഒരു കുട്ടി വി.ഡി. സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചത്. രാഹുല്‍

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചതിനെയും സരിന്‍ വിമര്‍ശിച്ചു. കാമറയുടെ മുമ്പില്‍ നടത്തേണ്ട നാടകമല്ല അത്. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ചാണ്ടിയുടെ മന:സാക്ഷി ഉണ്ടാകില്ല. ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും പി. സരിൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.