

പാലക്കാട്: ഡോക്റ്റർ പി. സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കുന്നതായുള്ള സൂചനയാണ് പുറത്തു വരുന്നത്.
പാലക്കാട്ടേക്ക് സരിനെ പരിഗണിക്കില്ല. വിജയ സാധ്യതയുള്ള സീറ്റ് നൽകാൻ സംസ്ഥാന തലത്തിൽ നീക്കം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായിട്ടാണ് സൂചന.