അൻവറിന്‍റേത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണം, നിയമനടപടിയുമായി മുന്നോട്ട്; പി. ശശി

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയാത്തതിന്‍റെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി.വി. അന്‍വര്‍
p sasi against pv anvar
അൻവറിന്‍റേത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണം, നിയമനടപടിയുമായി മുന്നോട്ട്; പി. ശശി
Updated on

തിരുവനന്തപുരം: പി.വി. അൻവർ‌ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പി. ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളം. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഗുഢാലോചനയാണിതെന്നും തന്‍റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നും പി. ശശി പറഞ്ഞു.

തനിക്കെതിരായ വ്യാജ ആരോപണങ്ങൾക്കെതിരേ താൻ നടപടി സ്വീകരിക്കുമെന്നും നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അൻവർ ഇപ്പോഴെന്നും ശശി പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയാത്തതിന്‍റെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി.വി. അന്‍വര്‍. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യുമെന്നും ശശി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com