''18-ാം വയസിൽ തന്നെ മകളെ വിവാഹം കഴിപ്പിക്കണമെന്ന നിർബന്ധ ബുദ്ധി വേണ്ട''; പി. സതീദേവി

''കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ മുഖേന യുവതികള്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണം''
P Sathidevi
P Sathidevi File Image

തിരുവനന്തപുരം: പെൺകുട്ടികളെ സ്വയം പര്യാപ്തതയിലെത്തിയതിനു ശേഷം മാത്രമാവണം വിവാഹം നടത്തേണ്ടതെന്ന് വനിത കമ്മീഷന്‌ അധ്യക്ഷ പി. സതീദേവി. നിയമപരമായി 18 വയസ് കഴിഞ്ഞാൽ വിവാഹം കഴിക്കാമെങ്കിലും ഈ പ്രായത്തിൽ തന്നെ വിവാഹം നടത്തണമെന്ന നിർബന്ധ ബുദ്ധി പുലർത്തേണ്ടതില്ലെന്നും സതീദേവി പറഞ്ഞു. പട്ടിക വര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീദേവി.

കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ മുഖേന യുവതികള്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണം, അംഗണവാടികളിലേക്കും സ്കൂളുകളിലേക്കും കുട്ടികളെ നിർബന്ധമായി അയക്കണം. സ്കൂൾ പഠനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്നു മികച്ച പരിശീലനമാണ് അംഗണവാടികളെന്നും സതീദേവി പറഞ്ഞു. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തുന്നതിന് നിലവിലുള്ള യാത്രാ സൗകര്യങ്ങളെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും സതീദേവി കൂട്ടിച്ചേർത്തു.

പുകയില ഉപയോഗിച്ചുള്ള മുറുക്ക് കാൻസറിന് കാരണമാവും. അത് ഗോത്ര ജനത തിരിച്ചറിയണം. കുടുംബ ബന്ധങ്ങളെയും ആരോഗ്യത്തേയും ഇല്ലാതാക്കുന്ന മദ്യപാനം ഒഴിവാക്കം. ഗോത്ര ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനം കേരളത്തിലേതു പോലെ ഇന്ത്യയിൽ വേറെയില്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി വിപുലമായ കര്‍മ്മ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഈ വിഭാഗത്തിന്‍റെ മുന്നേറ്റത്തിനായി വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുടെ പ്രയോജനം ഗോത്ര ജനതയ്ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ അവബോധം നല്‍കുന്നതിന് പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ ജനങ്ങളിലേക്ക് നേരിട്ടു ചെല്ലണമെന്നും സതീദേവി ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com