'മാപ്പ് പറഞ്ഞാൽ തീരില്ല, വിഷയം ഗൗരവമുള്ളത്'; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചതായി വനിതാ കമ്മീഷന്‍

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടെ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യം
P Sathidevi - File Image
P Sathidevi - File Image

തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവർത്തകയ്ക്കെതിരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷന്‍. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടെ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ മാപ്പുപറയല്‍ തുറന്നുള്ള മാപ്പ് പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. പരാതി നല്‍കും എന്ന് പറഞ്ഞതിനാലാണ് കമ്മീഷന്‍ സ്വമേധയാ ഇടപെടാതിരുന്നത്. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. വനിത കമ്മീഷന്‍ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്നും സംഭവത്തിൽ ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com