'സിനിമ സെറ്റുകളിൽ പരിശോധന നടത്തും'; വനിത കമ്മിഷൻ അധ്യക്ഷ

പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷന്‍റെ നിലപാട് അറിയിക്കും
p sathidevi says film site will be inspected
P Sathidevi file image
Updated on

കൊച്ചി: സിനിമാ സെറ്റുകളിൽ‌ പരിശോധന നടത്തുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. ചിലയിടങ്ങളിൽ പരാതി സെൽ പ്രവർത്തിക്കുന്നില്ലെന്നും ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ നടത്തുമെന്നും സതീദേവി പ്രതികരിച്ചു.

പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷന്‍റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റിറിപ്പോർട്ടിന്മേൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും. വിഷയത്തിന്‍റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com