''ഞാൻ പറഞ്ഞത് കടകംപള്ളിയെക്കുറിച്ചല്ല, അതാലോചിച്ച് ആരും സമയം കളയേണ്ട''; മുഹമ്മദ് റിയാസ്

റോഡ് വികസനം വൈകുന്നുവെന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയെ തുടർന്ന് റോഡ് പണിയിൽ വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റിയതിൽ ചിലർക്ക് പൊള്ളലേറ്റിരുന്നുവെന്ന് റിയാസ് പറ‍ഞ്ഞിരുന്നു
Kadakampally Surendran|PA Muhammed Riyas
Kadakampally Surendran|PA Muhammed Riyas

കാസർഗോഡ്: തിരുവന്തപുരത്തെ റോഡ് വികസനം സംബന്ധിച്ച വിവാദത്തിൽ താൻ നടത്തിയ പരാമർശം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെക്കുറിച്ചല്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആരും അതാലോചിച്ച് സമയം കളയേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. റോഡ് വികസനം വൈകുന്നുവെന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയെ തുടർന്ന് പണിയിൽ വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റിയതിൽ ചിലർക്ക് പൊള്ളലേറ്റിരുന്നുവെന്ന് റിയാസ് പറ‍ഞ്ഞിരുന്നു. ഇത് കടകംപള്ളിക്കുള്ള പരോക്ഷ മറുപടിയായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് റിയാസിന്‍റെ പ്രതികരണം.

കടന്നംപ്പള്ളി ഇന്നലെ നിയമസഭയിൽ പറഞ്ഞത് ശരിയാണ്. കരാർ എടുത്ത കക്ഷികൾ വല്ലാതെ ഉഴപ്പുകയാണ് ചെയ്തത്. അത് ഒരുപാട് പ്രയാസം സൃഷ്ടിച്ചു. പിന്നെ അതിന്റെ ടെർമിനേഷനിലേക്കെത്താൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായി. അതിൽ ശക്തമായ നിലപാട് സർക്കാർ എടുത്തു. ആ നിലപാട് ശക്തമായി കൈക്കൊണ്ടതിനാൽ റോഡുകൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു. അത് നാടിന് ഗുണമാണ് ചെയ്തത്. ഇപ്പോൾ ഇതിനെ ആക്ഷേപിക്കുന്നവർ നാളെ ഇതിന്‍റെ ഗുണഭോക്താക്കളായി മാറും. ആ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്തത് ശരിയായിരുന്നെന്ന് കാലം തെളിയിക്കുമെന്നും റിയാസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.