പടയപ്പ വീണ്ടും ജനവാസമേഖലയിൽ

ആർആർടി സ്ഥലത്തെത്തി ആനയെ ജനവാസമേഖലയിൽ നിന്ന് തുരത്തി
padayappa
padayappa

മൂന്നാർ: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസമുണ്ടാക്കി. ബസിനുള്ളിലേക്ക് തുമ്പിക്കൈയിട്ട് പരതി നോക്കിയശേഷമാണ് പടയപ്പ പിൻവാങ്ങിയത്. ആർആർടി സ്ഥലത്തെത്തി ആനയെ ജനവാസമേഖലയിൽ നിന്ന് തുരത്തി.

കഴിഞ്ഞ കുറച്ച് നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങൾ ആക്രമിക്കുകന്നത് പതിവായിരുന്നു. എന്നാൽ ഇപ്പോൾ മദപ്പാട് മാറി ശാന്തസ്വഭാവത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com