പടയപ്പ തകർത്ത മോഹൻരാജിന്‍റെ കട
പടയപ്പ തകർത്ത മോഹൻരാജിന്‍റെ കട

പടയപ്പയുടെ പരാക്രമം; മൂന്നാറിൽ പലചരക്ക് കട അടിച്ചുത്തകർത്തു

മോഹൻരാജും ഭാര്യയും പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു
Published on

മൂന്നാർ: മൂന്നാറിൽ പടയപ്പ പലചരക്ക് കട അടിച്ചുത്തകർത്തു. കടലാർ ഫാക്‌ടറി ഡിവിഷനിൽ ടി.മോഹൻരാജിന്‍റെ പലചരക്ക് കടയാണ് തകർത്തത്. കടയോടു ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങുകയായിരുന്നു മോഹൻരാജും ഭാര്യയും പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ പുലർച്ചെ രണ്ടിനാണ് പടയപ്പ മോഹൻരാജിന്‍റെ കട തകർത്തത്. കടയുടെ പ്രധാന വാതിലും മേൽക്കൂരയും പടയപ്പ തകർത്തു. ആനശല്യം ഭയന്ന് കടയിലെ സാധനങ്ങൾ പകൽ മാറ്റൊരു മുറിയിലേക്ക് മാറ്റിയതിനാൽ സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടില്ല. ഇതോടെ അഞ്ചാം തവണയാണ് കാട്ടാന മോഹൻരാജിന്‍റെ കട തകർക്കുന്നത്.

logo
Metro Vaartha
www.metrovaartha.com