

file image
മൂന്നാർ: എറെ നാളുകളായി മൂന്നാർ മഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങളും വാഹനങ്ങളും ആനയിൽ നിന്നും അകലം പാലിക്കണമെന്നും ആനയുടെ അടുത്തേക്ക് പോവാനോ ഫോട്ടെ എടുക്കാനോ പാടില്ലെന്നും നിർദേശമുണ്ട്. നിലവിൽ 2 ആർആർടി സംഘവും വെറ്ററിനറി ഓഫീസറും ആനയെ നിരീക്ഷിക്കുന്നുണ്ട്.
ആനയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്. വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവച്ചും ഫോൺ മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുത്. എന്നീ നിർദേശങ്ങളും വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.