File Image
File Image

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; കടകൾ തകർത്തു

ആക്രമണത്തിന് കാരണം മദപ്പാടെന്ന് വനം വകുപ്പ്

മൂന്നാർ: മാട്ടുപ്പെട്ടിയിൽ പടയപ്പ തിങ്കളാഴ്ചയും ജനവാസ മേഖലയിൽ ഇറങ്ങി. വീണ്ടും വഴിയോര കടകൾ തകർത്തു. നിലവിൽ ആന തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രദേശവാസികൾ ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 2 ദിവസത്തിനിടെ മൂന്നാം തവണയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ മാട്ടുപെട്ടിയിൽ എത്തിയ ആന വഴിയോരകടകൾ തകർത്തിരുന്നു. ആനയെ തുരത്തിയെങ്കിലും അന്നു വൈകീട്ട് വീണ്ടും തിരികെയെത്തി 2 കടകൾ കൂടി തകർത്തു. പിന്നീട് വീണ്ടും ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഘലയിൽ ഇറങ്ങുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇത് ആറാം തവണയാണ് മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com