കാന്തല്ലൂരിൽ നെൽകൃഷിയുടെ പെരുമ കാക്കുന്ന ഒരു പറ്റം കർഷകർ...

മികച്ച വിളവ് തരുന്ന പൊന്നി നെൽവിത്താണ് ഈ പ്രദേശത്ത് കർഷകർ ഏകദേശം അഞ്ച് ഹെക്ടറോളം കൃഷി ഭൂമിയിൽ ഉപയോഗിച്ചു വരുന്നത്
Paddy cultivation in Kanthalloor

കാന്തല്ലൂർ കൃഷിഭവന്‍റെ നേതൃത്വത്തിൽ പയസ് നഗറിലെ കർഷകരുടെ കൊയ്ത്തുത്സവം കൃഷി ഓഫീസർ മനോജ് ജോസഫ്‌ ഉദ്ഘാടനം ചെയ്യുന്നു

Updated on

മറയൂർ: കാന്തല്ലൂരിലെ നെൽകൃഷിയുടെ പെരുമയും പാരമ്പര്യവും കാത്ത് സൂക്ഷിച്ച് കൃഷിയിറക്കുന്ന ഒരു പറ്റം നെൽ കർഷകരുടെ അധ്വാനത്തിന്‍റെ ഫലമായ വിളവെടുപ്പിന്‍റെ കൊയ്ത്തുത്സവം ശ്രദ്ദേയമായി. പഞ്ചായത്തിലെ പതിമൂന്നാം വാർഡായ പയസ് നഗറിൽ കീഴാന്തൂർ പാടശേഖത്തിന് കീഴിലായി പത്തോളം കർഷകരാണ് നെൽകൃഷിയുടെ പെരുമ കാത്ത് സൂക്ഷിച്ച് പതിറ്റാണ്ടുകളായി കൃഷിയിറക്കുന്നത്.

മയിലുകളും,പക്ഷികളും , കാട്ടുപന്നികളും നെൽകൃഷി നശിപ്പിക്കുമ്പോൾ രാപ്പകൽ കുടുംബസമേതം കുടിൽ കെട്ടി കാവലിരുന്നും, കാലാവസ്ഥയേയും അതി ജീവച്ച് നെൽകൃഷിയുടെ സംരഷണം ഉറപ്പു വരുത്തുന്നു എന്നത് നെൽ കൃഷിയോടുള്ള താല്പര്യത്തിന്‍റെ മാറ്റുകൂട്ടുകയാണ് ഈ പാവപ്പെട്ട കർഷകർ.

മികച്ച വിളവ് തരുന്ന പൊന്നി നെൽവിത്താണ് ഈ പ്രദേശത്ത് കർഷകർ ഏകദേശം അഞ്ച് ഹെക്ടറോളം കൃഷി ഭൂമിയിൽ ഉപയോഗിച്ചു വരുന്നത്. ജനകീയാസൂത്രണ പദ്ധതികളിലുടെയും മറ്റ് കൃഷിവകുപ്പ് പദ്ധതികളിലുടെയും പ്രദേശത്തെ കർഷകരെ ചേർത്തു നിർത്താനും കൂടുതൽ തരിശ് പ്രദേശത്ത് നെൽകൃഷി ഇറക്കി കാന്തല്ലൂർ മലനിരകളിലെ നെൽകൃഷി സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ കാന്തല്ലൂർ കൃഷിഭവൻ കർഷകർക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.

പയസ് നഗറിലെ എസ്. മണികണ്ഠൻ എന്ന കർഷകന്‍റെ ഒരേക്കർ പാടത്ത് നടന്ന കൊയ്ത്തുത്സവം കൃഷി ഓഫിസർ മനോജ് ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് കൃഷി ഓഫീസർ അനിൽകുമാർ, കൃഷി അസിസ്റ്റഴന്‍റുമാരായ വി.കെ. ജിൻസ്,പെരുമാൾ .എം, കർഷകരായ കെ.കരുണാകരൻ, അരവിന്ദൻ ,പളനിസ്വാമി, ഈശ്വരി , ബാലാമണി, ജയ, സരസ്വതി,മണി എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com