

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ മാനേജിങ് ഡയറക്ടർ അറിയിച്ചു. പിആർഎസ് വായ്പയുടെ പരിധി സർക്കാർ ഉയർത്തിയ സാഹചര്യത്തിലാണ് എസ്ബിഐ, കാനറാ ബാങ്കുകൾ വഴി കർഷകർക്കായുള്ള തുക വിതരണം സപ്ലൈകോ പുനരാരംഭിച്ചത്.
1100 കോടിയിൽ നിന്ന് 1600 കോടിയായാണ് സർക്കാർ പിആർഎസ് വായ്പാപരിധി ഉയർത്തിയത്. ബുധനാഴ്ച മുതൽ ഈ ബാങ്കുകളിൽ നിന്ന് പിആർഎസ് ഹാജരാക്കുന്ന കർഷകർക്ക് തുക ലഭിക്കും. പാലക്കാട് ജില്ലയിലും തുക വിതരണം സഹകരണ സംഘങ്ങളിൽ നിന്ന് കൺസോർഷ്യം ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ പിആർഎസ് കൈപ്പറ്റിയ കർഷകർ, രസീതുമായി എസ്ബിഐ, കനറാ ബാങ്കുകളെ സമീപിച്ചാൽ തുക ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.