കേരളത്തില്‍ നിന്നും ഗാന്ധിയന്‍ വി. പി. അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ, ദിലീപ് മഹാലാനബിസിന് പത്മവിഭൂഷണ്‍

1942ല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്ത വ്യക്തിയാണ് അപ്പുക്കുട്ടന്‍ പൊതുവാള്‍.
കേരളത്തില്‍ നിന്നും ഗാന്ധിയന്‍ വി. പി. അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ, ദിലീപ് മഹാലാനബിസിന് പത്മവിഭൂഷണ്‍

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ വി. പി. അപ്പുക്കുട്ടന്‍ പൊതുവാള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. പയ്യന്നൂര്‍ സ്വദേശിയാണ്. സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലാണു പുരസ്‌കാരം. 1942ല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്ത വ്യക്തിയാണ് അപ്പുക്കുട്ടന്‍ പൊതുവാള്‍. കഴിഞ്ഞ എട്ട് പതിറ്റാണ്ടായി അവശവിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം മാറ്റിവച്ച് പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതന്‍ കൂടിയാണ് ഇദ്ദേഹം.  

ഒആര്‍എസ് ലായനി വികസിപ്പിച്ച് വൈദ്യശാസ്ത്ര മേഖലയ്ക്കു നല്‍കിയ മഹത്തായ സംഭാവനയെ ആദരിച്ചാണ് ദിലീപ് മഹാലാനബിസിനു പദ്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയത്. മരണാനന്തര ബഹുമതിയായിട്ടാണു പുരസ്‌കാരം. രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണു പത്മവിഭൂഷണ്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com