

പദ്മജ വേണുഗോപാലും കെ. മുരളീധരനും
തിരുവനന്തപുരം: ബിജെപിയിൽ ചേർന്നത് തനിക്ക് പറ്റിയ തെറ്റാണെന്ന് പദ്മജ വേണുഗോപാൽ. ബിജെപിയുടെ ആശയങ്ങളറിയാതെയാണ് അംഗത്വം സ്വീകരിച്ചതെന്നും തിരുത്തുന്നുവെന്നും രാജിക്ക് പിന്നാലെ പദ്മജ പ്രതികരിച്ചു.
രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരൻ കെ. മുരളീധരനോടാണ്. ചേട്ടനെ തിരിച്ചു കിട്ടിയെന്നതാണ് ഏറ്റവും വലിയ സന്തോഷം. കോൺഗ്രസിൽ പദവി കിട്ടുമെന്ന് കരുതിയല്ല ബിജെപിയിൽ നിന്ന് രാജിവച്ചതെന്നും തെറ്റുപറ്റിയാലത് ഉറക്കി വിളിച്ചു പറഞ്ഞ് തിരുത്തണമെന്നാണ് തന്‍റെ അച്ഛൻ കെ. കരുണാകരൻ പഠിപ്പിച്ചതെന്നും പദ്മജ പറഞ്ഞു.
ജീവിതത്തിൽ ഇതുവരെ മോദിയെയോ അമിത് ഷായെയോ കണ്ടിട്ടില്ല. ബിജെപി ഒരു വാഗ്ദാനവും നൽകിയിട്ടില്ല, താനൊന്നും ചോദിച്ചിട്ടുമില്ല. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. എന്തായാലും എന്നും താൻ കോൺഗ്രസുകാരിതന്നെയായിരിക്കും.
മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ മകളും മന്ത്രി കെ. മുരളീധരന്‍റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്. കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്.