ശശി തരൂരിനെ ബിജിപിയിലേക്ക് ക്ഷണിച്ച് പദ്മജ വേണുഗോപാൽ

താൻ പാർട്ടി വിട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് തരൂരും ഇപ്പോൾ പറയുന്നതെന്നാണ് പദ്മജ വ്യക്താമാക്കുന്നത്.
padmaja venugopal invites shashi tharoor to join bjp
പത്മജ വേണുഗോപാൽfile
Updated on

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പദ്മജ വേണുഗോപാൽ. അദ്ദേഹത്തെ പലതവണയായി പാർട്ടി അപമാനിച്ചിട്ടുണ്ട്. ഇനി തരൂർ കോൺഗ്രസിൽ തുടരുന്നതിൽ കാര്യമില്ലെന്നും, താൻ പാർട്ടി വിട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് തരൂരും ഇപ്പോൾ പറയുന്നതെന്നാണ് പദ്മജ വ്യക്താമാക്കുന്നത്.

എന്നാൽ പാർട്ടിയിലേക്ക് വരുന്നത് തീരുമാനം എടുക്കേണ്ടത് അദ്ദേഹം ആണെന്നും പദ്മജ പറഞ്ഞു. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.

തൃശൂരിൽ ഡിസിസി പ്രസിഡന്‍റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്നും, എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്നും പദ്മജ വേണുഗോപാൽ വിമർശിച്ചു.

കെപിസിസി മീറ്റിങുകൾക്ക് പോകുമ്പോഴെല്ലാം അദ്ദേഹത്തെ തിരക്കുമ്പോൾ അദ്ദേഹത്തെ വിളിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അദ്ദേഹത്തോട് അയിത്തമുളളത് പോലെയാണ് കോൺഗ്രസുകാർ പെരുമാറാറുളളതെന്നും പദ്മജ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com