മുരളീധരന് കോൺഗ്രസിൽ പരവതാനി വിരിച്ചിട്ടാണ് ബിജെപിയിലേക്ക് എത്തിയത്; പത്മജ

കോൺഗ്രസിൽ വനിതകൾക്ക് വേണ്ടത്ര സ്ഥാനം ലഭിക്കുന്നില്ല
പത്മജ വേണുഗോപാൽ
പത്മജ വേണുഗോപാൽfile
Updated on

പത്തനംതിട്ട: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയും സഹോദരനുമായ മുരളീധരന് വേണ്ടി കോൺഗ്രസിൽ പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് വന്നതെന്ന് പത്മജ വേണുഗോപാൽ. പത്തനംതിട്ടയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കെ.കരുണാകരന്‍റെ മക്കൾ കോൺഗ്രസിൽ വേണ്ടെന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കൽ മുരളീധരനും മനസിലാക്കും. ഈ തെരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോൺഗ്രസ് നശിച്ച് താഴെത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.

കോൺഗ്രസിൽ വനിതകൾക്ക് വേണ്ടത്ര സ്ഥാനം ലഭിക്കുന്നില്ല. എന്നാൽ ബിജെപിയിൽ തനിക്ക് അംഗീകാരം കിട്ടിയെന്ന് മാത്രമല്ല, തനിക്കൊപ്പം നിരവധി നേതാക്കളും നിരവധി സ്ത്രീകളും ഉണ്ടായിരുന്നു. ഇന്ന് കോൺഗ്രസിൽ അൻപതിന് താഴെയുള്ള വനിതകൾ കുറവാണെന്നും പത്മജ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com