പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; നുണ പരിശോധന നടത്താൻ ഉത്തരവ്

തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
Padmanabhaswamy temple gold roberry

6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ 6 ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് കോടതി ഉത്തരവ് . തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകോവിലിന്‍റെ വാതിൽ സ്വർണം പൂശാൻ സ്ട്രോങ്ങ്‌ റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്ന് 13 പവൻ കാണാതായിയെന്നാണ് പരാതി.

പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ ക്ഷേത്രപരിസരത്ത് നിന്ന് സ്വർണം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മേയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ഇതെതുടർന്ന് ക്ഷേത്രം മാനേജർ ആണ് പൊലീസിൽ പരാതി നൽകിയത്. ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ ബാർ ആയിരുന്നു ഇത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com