സിനിമയിൽ പുരുഷ മേധാവിത്വം, ഷൂട്ടിങ്ങിനിടെ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തല്ലി; പത്മപ്രിയ

ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം പോലും നൽകുന്നില്ല
padmapriya about film industry
പത്മപ്രിയ
Updated on

കോഴിക്കോട്: സിനിമയിൽ പുരുഷ മേധാവിത്വമാണെന്ന് നടി പത്മപ്രിയ. സിനിമകളിൽ പുരഷ കേന്ദ്രീകൃത കഥകൾക്ക് മാത്രമാണ് പ്രാധാന്യം. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ 'അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ' - എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളെജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയെന്നും നടി പറഞ്ഞു. 2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധനം, ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം പോലും നൽകുന്നില്ല. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെകിടക്കേണ്ട അവസ്ഥയാണെന്നും പത്മപ്രിയ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com