പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹൽഗാമിൽ വിനോദയാത്രയ്ക്ക് പോയ രാമചന്ദ്രൻ മകളുടെ മുന്നിൽ വച്ച് ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്.
Pahalgam terror attack: Chief Minister Pinarayi Vijayan visits the house of slain Ramachandran
മുഖ്യമന്ത്രി പിണറായി വിജയൻ

file image

Updated on

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പളളി സ്വദേശി എൻ. രാമചന്ദ്രന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

ധനമനത്രി കെ.എൻ. ബാലഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് രാമചന്ദ്രന്‍റെ കുടുംബത്തെ സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തിയത്.

ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹൽഗാമിൽ വിനോദയാത്രയ്ക്ക് പോയ രാമചന്ദ്രൻ മകളുടെ മുന്നിൽ വച്ച് ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com