പഹൽഗാം ഭീകരാക്രമണത്തെ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ലെന്ന പരാമർശം: വിശദീകരണവുമായി എം.വി. ഗോവിന്ദൻ

സർവകക്ഷി പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്‌ലാമി മാത്രമാണ് എന്നാണ് താൻ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
Pahalgam terror attack: MV Govindan clarifies statement that Jamaat-e-Islami did not condemn it

എം.വി. ഗോവിന്ദൻ

Updated on

നിലമ്പൂർ: പഹൽഗാം ഭീകരാക്രമണത്തെ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പഹൽഗാം ആക്രമണത്തിനെതിരായ പ്രതിഷേധം ആദ്യം നടന്നത് ജമ്മു കശ്മീരിലാണ്. ആ സർവകക്ഷി പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്‌ലാമി മാത്രമാണ് എന്നാണ് താൻ പറഞ്ഞതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

പഹല്‍ഗാമിൽ ഭീകരാക്രമണമുണ്ടായപ്പോള്‍ അതിനെതിരായി വന്ന പ്രതിഷേധത്തില്‍ അതിശക്തിയായ ജനകീയമായ മുന്നേറ്റം സൃഷ്ടിച്ചപ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുനിന്ന് ഒരേയൊരു വിഭാഗം ജമാ അത്തെ ഇസ്‌ലാമി ആണെന്നാണ് താന്‍ പറഞ്ഞത്. ഇപ്പോഴും അത് ആവര്‍ത്തിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com