പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗറുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

വസ്തുതകൾ അന്വേഷിക്കാതെ മാധ്യമങ്ങൾ വാർത്ത നൽകരുതെന്നും മന്ത്രി പറഞ്ഞു.
Pakistan leak case; Muhammad Riyaz responds to vlogger's visit to Kerala
മന്ത്രി പി.എം. മുഹമ്മദ് റിയാസ്.
Updated on

തിരുവനന്തപുരം: പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്‍റെ ക്ഷണം പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നത്തിന് പിന്നാലെ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.

സംസ്ഥാനത്തിന്‍റെ പുറത്ത് നിന്നുളള വ്ളോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളാണെന്നറിഞ്ഞട്ടല്ല വ്ളോഗർ ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നും റിയാസ് പറഞ്ഞു.

നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ വ്ളോഗർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

വസ്തുതകൾ അന്വേഷിക്കാതെ മാധ്യമങ്ങൾ വാർത്ത നൽകരുതെന്നും ആരുടെ എങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com