പാക് പൗരത്വമുള്ളവർ രാജ‍്യം വിടണം; കോഴിക്കോട്ട് നാലുപേർക്ക് പൊലീസിന്‍റെ നോട്ടീസ്

കൊയിലാണ്ടി സ്വദേശിയായ ഹംസ ഉൾപ്പെടെ നാലുപേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്
Pakistani citizenship; Police issued notices to 4 people in Kozhikode to leave country

പാക് പൗരത്വമുള്ളവർ രാജ‍്യം വിടണം; കോഴിക്കോട്ട് നാലുപേർക്ക് പൊലീസിന്‍റെ നോട്ടീസ്

file image

Updated on

കോഴിക്കോട്: പാക് പൗരത്വമുള്ള വ‍്യക്തികളോട് രാജ‍്യം വിടണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് അയച്ചു. കോഴിക്കോട് റൂറൽ പരിധിയിലാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ ഹംസ ഉൾപ്പെടെ നാലുപേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാക്കിസ്ഥാൻ പാസ്പോർട്ടുള്ള ഹംസ 2007 മുതൽ കേരളത്തിലാണ് താമസം.

എന്നാൽ ദീർഘ കാല വിസയുള്ളവരോട് രേഖകൾ ഹാജരാക്കാനാണ് ആവശ‍്യപ്പെട്ടതെന്നാണ് പൊലീസ് പറ‍യുന്നത്. സർക്കാർ നിർദേശ പ്രകാരം മാത്രമെ നടപടിയെടുക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com