കടപ്പാട്ടൂർ ബൈപ്പാസ് അപകടം; സഹോദരന് പിന്നാലെ സഹോദരിയും മരണത്തിന് കീഴടങ്ങി

കൊച്ചി ഇൻഫോസിറ്റി ജീവനക്കാരി ശ്രീലക്ഷ്മി ആണ് മരിച്ചത്
pala accident : Sister dies after brother

ശ്രീലക്ഷ്മി

Updated on

കാഞ്ഞിരപ്പള്ളി: പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ‌ ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കൊച്ചി ഇൻഫോസിറ്റി ജീവനക്കാരിയായ ശ്രീലക്ഷ്മി(27) ആണ് മരിച്ചത്. അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ ശ്രീനാഥും(22) മരിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്.

എറണാകുളത്ത് ജോലി സ്ഥലത്ത് നിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരേ വന്ന ഇന്നോവ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അബോധാവസ്ഥയിലായ ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹനിശ്ചയമായിരുന്നു.

logo
Metro Vaartha
www.metrovaartha.com